അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള ജസ്സീറ എയര്‍വേസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി.പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകളും കണക്ഷന്‍ വിമാന സര്‍വീസുകളുമാണ് താത്കാലികമായി റദ്ദാക്കിയത്.

ഓഗസ്റ്റ് 10 വരെ എല്ലാ ബുക്കിങുകളും നിര്‍ത്തിവച്ചതായി വിമാന കമ്ബനികള്‍ അറിയിച്ചു. കുവൈത്ത് എയര്‍വേയ്‌സും സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്നാണ് സൂചന.