തിരുവനന്തപുരം: സിഎപിഎഫ്, എന്‍ഐഎ, എസ്‌എസ്‌എഫ് എന്നിവിടങ്ങളിലേക്ക് കോണ്‍സ്റ്റബിള്‍ (ജിഡി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്കായി ഓണ്‍ലൈനായി https://ssc.nic.in/ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in/ എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.