ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി 186 കോ​ടി രൂ​പ​യു​ടെ (ര​ണ്ട ര​ക്കോ​ടി ഡോ​ള​ര്‍) സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ അ​മേ​രി​ക്ക. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം സം​യു​ക്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് അ​ന്ത്യം കാ​ണാ​ന്‍ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും വാ​ക്സി​നി​ല്‍ അ​ട​ക്കം സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ലോ​ക​ത്തി​നാ​കെ നാ​യ​ക​രാ​കു​മെ​ന്നും ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ ന​ല്‍​കി​യ സ​ഹാ​യ​ത്തി​നു ന​ന്ദി​യു​ണ്ട്. തി​രി​കെ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ളു​ക​ള്‍​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യ്ക്ക് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​നാ​ണു ശ്ര​മ​മെ​ന്നു മ​ന്ത്രി ജ​യ​ശ​ങ്ക​റും കൂ​ട്ടി​ച്ചേ​ര്‍​ത്തു.