ആലപ്പുഴ: വള്ളിക്കുന്നം സ്വദേശിനി സുചിത്ര ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സുചിത്രയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ പിതാവ് ലക്ഷ്മി ഭവനത്തില്‍ ഉത്തമന്‍, മാതാവ് സുലോചന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് വിഷ്ണുവിന്റെയും സുചിത്രയുടെയും വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉത്തമനും സുലോചനയും സുചിത്രയെ മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് യുവതി ജീവനൊടുക്കുന്ന ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്, പൊലീസ് വ്യക്തമാക്കി. കൃഷ്ണപുരം കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനില്‍ സുനിത ദമ്ബതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.