ബോളിവുഡില്‍ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. പ്രമുഖ താരങ്ങള്‍ ഒരുമിച്ച്‌ അഭിനയിക്കുന്നതിലൂടെ തന്നെ പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പതിവാണ്. ബോളിവുഡിലെ കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച്‌ കൈയ്യടി വാങ്ങിയ താരമാണ് ഗോവിന്ദ്. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി റാണി കപൂറുമായി ഗോവിന്ദ് പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഹദ് കര്‍ ദി അപ്‌നേ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഈ സമയത്താണ് ബി ടൗണില്‍ താരങ്ങളുടെ പ്രണയകഥ പ്രചരിച്ചത്. ഗോവിന്ദിന്റെ പേരിനൊപ്പം മറ്റൊരു നടിയുടെ പേര് കൂടി ചേര്‍ത്തുള്ള കഥകള്‍ വന്നത് ഇത് ആദ്യമായിരുന്നു. അതിന് ശേഷമാണ് നടി നീലത്തിന്റെ പേരിലും വാര്‍ത്തകള്‍ വന്നത്.
ഗോവിന്ദ് തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി റാണി മുഖര്‍ജി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ആദ്യമായി സിനിമയില്‍ ഒരുമിച്ചതിന് പിന്നാലെ വ്യക്തി ജീവിതത്തിലും അടുപ്പം കാത്തുസൂക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. റാണിയ്ക്ക് വേണ്ടി ഒരുപാട് പൈസ ഗോവിന്ദ് ചിലവഴിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ആഢംബര ഫ്‌ളാറ്റും വില കൂടിയ കാറും ഡയമണ്ടുമെല്ലാം വാങ്ങി നല്‍കിയിരുന്നു. റാണിയെ പല സിനിമയിലേക്ക് ശൂപാര്‍ശ ചെയ്തതും ഗോവിന്ദ് ആയിരുന്നു. എന്നാല്‍ റാണിയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ഗോവിന്ദ് വിവാഹിതനായിരുന്നു. സുനിജ അഹൂജയാണ് ഭാര്യ. ഇതില്‍ രണ്ട് മക്കളും താരത്തിനുണ്ട്.

ഗോവിന്ദിനൊപ്പം മൂന്നോ നാലോ സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചാല്‍ അവരൊക്കെ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കും. ഞാന്‍ മാത്രമല്ല മുന്‍പ് നീലം, ഫറ ഖാന്‍, റവീണ, പ്രീതി എന്നിങ്ങനെയുള്ള നടിമാരുടെ പേരും ഇതുപോലെ വന്നിരുന്നതായി പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റാണി മുഖര്‍ജി പറഞ്ഞു.