ഇക്കഴിഞ്ഞ യൂറോകപ്പ് മത്സരത്തിനിടെയാണ് ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണത്. മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം കുഴഞ്ഞു വീണത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ ഹൃദയശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരിക്കുകയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. ജൂണ്‍ പന്ത്രണ്ടിനാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഫിന്‍ലാന്‍സിനെതിരായ മത്സരത്തിനിടെയാണ് സംഭവം.

എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് പിടിക്കുന്നതിനായി മുന്നോട്ടാഞ്ഞ എറിക്‌സണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തര വൈദ്യ സഹായത്തിനു ശേഷം അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ആശുപത്രി വിട്ട അദ്ദേഹം പരിശീലന ക്യാമ്ബിലെത്തി താരം സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി.