സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്‍ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബൂദബി.ഈ ​മാ​സം വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​ല്‍ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. എ​ന്‍.​എം.​സി ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ദ്യ ഡോ​സി​നു​ള്ള സ്ലോ​ട്ടു​ക​ള്‍ ഈ ​മാ​സം പൂ​ര്‍​ണ​മാ​യി ബു​ക്ക് ചെ​യ്തു. ജൂ​ലൈ​യി​ല്‍ എ​ന്‍.​എം.​സി ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ലി​നി​ക്കി​ലും ബു​ക്കി​ങ് ന​ട​ത്താം.

അതേസമയം അ​ബൂ​ദ​ബി ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ക​മ്ബ​നി​യു​ടെ (സെ​ഹ) ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ല്ലാ കോ​വി​ഡ് ഡോ​സ് വാ​ക്‌​സി​നു​ക​ളും ന​ല്‍​കു​ന്ന​ത് തു​ട​രു​ന്നു. അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​ഹ​യു​ടെ കീ​ഴി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫൈ​സ​ര്‍, സി​നോ​ഫാം വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്. സെ​ഹ മൊ​ബൈ​ല്‍ ആ​പ്​ വ​ഴി ബു​ക്ക് ചെ​യ്യാം.