ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു പ്രത്യകതര സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ഒരു കിടിലം സൈക്കിളാണ് ആ സമ്മാനം.പക്ഷെ ഈ സൈക്കളിന്‍റെ വില കേട്ടാല്‍ ആരായാലും വാ പൊളിച്ചു നില്‍ക്കും. 6000 യു എസ് ഡോളറാണ് ഈ സൈക്കിളിന്റെ വില വരുന്നത്. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയളോം വരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇത്രയും വില കൊടുക്കാന്‍ ഈ സൈക്കിളിന് എന്താണിത്ര പ്രത്യേകതയെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാകും. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച കസ്റ്റം മെയ്‍ഡ് സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത് . നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഫിലാഡല്‍ഫിയ ഇന്‍ക്വയറിനെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജി-7 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ വേറിട്ട സമ്മാനം നല്‍കിയിരിക്കുന്നത് .