കണ്ണൂര്‍: തളിപ്പറമ്പിലെ എടിഎം കൗണ്ടര്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍ കസ്‌റ്റഡിയില്‍. തളിപ്പറമ്പ്‌ ബസ് സ്‌റ്റാന്‍ഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മദ്യലഹരിയില്‍ സ്‌ഥലത്തെത്തിയ സംഘത്തിലെ ഒരാളാണ് കൗണ്ടര്‍ അടിച്ചുതകര്‍ത്തത്. ഇയാളെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. സമീപത്തെ വ്യാപാരികളാണ് മദ്യപരെ വിരട്ടിയോടിച്ചതും പോലീസില്‍ വിവരം അറിയിച്ചതും.തളിപ്പറമ്ബ് എസ്‌ഐ പിഎം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.