അ​ഹ​മ്മ​ദാ​ബാ​ദ്: 2022ലെ ​ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഗു​ജ​റാ​ത്തി​ല്‍ മ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു ദി​വ​സ​ത്തെ ഗു​ജ​റാ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു കേ​ജ​രി​വാ​ള്‍. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ പാ​ര്‍​ട്ടി​യു​ടെ പു​തി​യ സം​സ്ഥാ​ന ഓ​ഫീ​സും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​നി​ടെ കേ​ജ​രി​വാ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​മു​ഖ ഗു​ജ​റാ​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സു​ദാ​ന്‍ ഗാ​ദ്‌​വി ആം ​ആ​ദ്മി​യി​ല്‍ ചേ​ര്‍​ന്നു.