നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമ്പത്തിക വളർച്ചയ്ക്കുള്ള പദ്ധതികൾ അടിയന്തര കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിന കർമ പരിപാടിക്കായുള്ള മറ്റ് പ്രഖ്യാപനങ്ങൾ :

2465 കോടിയുടെ പദ്ധതി പൊതുമരാമത്, കിഫ്ബി മുഖേന നടപ്പാക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെ-ഡിസ്ക്കിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കും. 77350 തൊഴിലവസരങ്ങൾ 100 ദിവസത്തിൽ സൃഷ്ടിക്കും. 945 കോടിയുടെ റോഡ് പദ്ധതികൾ നടപ്പാക്കും.
1519 കോടിയുടെ പദ്ധതികൾ 100 ദിനത്തിൽ പിഡബ്ല്യൂഡി പൂർത്തീകരിക്കും.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ വിത്തുകൾ ലഭ്യമാക്കും. 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും. കുട്ടനാട് ബ്രാൻ്റ് അരി ഉത്പ്പാദനം തുടങ്ങും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ലൈഫ് മിഷനിൽ 10000 വീടുകൾ പകർത്തീകരിക്കും. നിലാവ് പദ്ധതി 200 ഗ്രാമ പഞ്ചായത്തുകളിൽ കൂടി എത്തിക്കും. 100 ടേക്ക് എ ബ്രേക്ക് കോംപ്ലക്സുകൾ സ്ഥാപിക്കും.

90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. സ്കൂൾ കുട്ടികൾക്ക് മൂന്നു മാസത്തെ ഭക്ഷണ ഭദ്രതാ അലവൻസ് കിറ്റുകളായി നൽകും. വായനയുടെ വസന്തം പദ്ധതി തുടങ്ങും. ചെല്ലാനത്ത് കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കും. യുവ സംരംഭകർക്ക് 25 സഹകരണ സംഘങ്ങൾ ഒരുക്കും. സ്മാർട്ട് ഫോണിന് വിദ്യാർത്ഥികൾക്ക് 10000 രൂപ പലിശരഹിത വായ്പ ആവിഷ്കരിക്കും. 303 പുനർഗേഹം ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.

250 പഞ്ചായത്തുകളിൽ മത്സ്യകൃഷി ആരംഭിക്കും. 100 എയ്ഡഡ് സ്കൂളുകളിൽ സ്റ്റുഡൻ്റ് പൊലീസ് തുടങ്ങും. കുറിഞ്ഞുമല സാങ്ച്വറിയിൽ 10000 കുറിഞ്ഞിത്തൈകൾ നടും. കുറിഞ്ഞിമല കെഎസ്ആർടിസി ബസ് സ്റ്റാൻ്റുകളിൽ ഇ-ഓട്ടോ ഫീഡർ സർവീസ് തുടങ്ങും. കൊച്ചി – പാലക്കാട് വാതക പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് ബാധിച്ച് മരണമടഞ്ഞ രക്ഷിതാക്കളുടെ കുട്ടികൾക്ക് ധനസഹായം വിതരണം ചെയ്യും. ഒക്ടോബർ 2 നകം വില്ലേജ് ഓഫിസ് സേവനങ്ങൾ ഓൺലൈനാക്കും. ശബരിമല വിമാനത്താവളവുമായി സർക്കാർ മുന്നോട്ട് പോകും. സ്പെഷ്യൽ ഓഫീസ് തിരുവനന്തപുരത്ത് തുറക്കും.വാക്സിൻ ചലഞ്ചിന് ലഭിച്ച പണം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കും.