ഒരു ചിക്കന്‍ നഗ്ഗെറ്റിന്റെ വില 73ലക്ഷം രൂപ, കേട്ടപ്പോള്‍ ഞെട്ടിയല്ലേ? എന്നാല്‍ സംഗതി സത്യമാണ്. അമേരിക്കയില്‍ ഒരു ചിക്കന്‍ നഗ്ഗെറ്റ് 73ലക്ഷം രൂപയ്ക്ക് വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രമുഖ ഭക്ഷണ ശൃംഖല കമ്ബനിയായ മക്‌ഡൊണാള്‍സിന്റെ ചിക്കന്‍ നഗ്ഗെറ്റാണ് ലേലത്തില്‍ 73 ലക്ഷം രൂപയ്ക്ക് വിറ്റത്. അമേരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് ഇത് വാങ്ങിയത്.ഇത്രയും വലിയ തുകയ്ക്ക് ഈ വിഭവം വിറ്റു പോയതിനും ഒരു കാരണമുണ്ടായിരുന്നു. ‘എമംഗ് അസ്’ എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തിന് സമാനമായിരുന്നു ഈ ചിക്കന്‍ നഗ്ഗെറ്റിന്റെ രൂപം. കൊറിയന്‍ ‘ബിടിഎസ് മീലു’മായി സഹകരിച്ചാണ് ചിക്കന്‍ നഗ്ഗെറ്റിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇ- വാണിജ്യ സൈറ്റായ ഇബേയില്‍ രണ്ട് ദിവസം നടന്ന ലേലത്തിനൊടുവിലാണ് ഇത് വിറ്റു പോയത്. സാധാരണ ബിടിഎസ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ ആവശ്യക്കാരാണുള്ളത്. മാത്രമല്ല ഈ ചിക്കന്‍ നഗ്ഗെറ്റിന്റെ അപൂര്‍വ രൂപവും ആളുകള്‍ക്ക് പ്രത്യേകതയായി തോന്നി.