രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി.ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു.ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്.രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.