ജനീവ | ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തില്‍ നല്‍കിയിരുന്നെങ്കില്‍ ലോകത്ത് കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം കുറക്കാനാകുമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ(ഐപിപിപിആര്‍) റിപ്പോര്‍ട്ട്. തെറ്റായ തീരുമാനങ്ങളാണ് 3.3ദശലക്ഷം ആളുകളുടെ ജീവനെടുക്കുകയും ആഗോള സമ്ബദ് വ്യവസ്ഥ തകിടം മറിക്കുകയും ചെയ്ത മഹാമാരി പടരുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കൊവിഡ് 19 മഹാമാരിയോട് ലോകമെമ്ബാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനല്‍ ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലോകാരോഗ്യസംഘടനയില്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പാനല്‍ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള മുന്നൊരുക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും പാനല്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ
മെയ് 24ന് ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക അസംബ്ലിയില് ആരോഗ്യമന്ത്രിമാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യും.

2019 അവസാനത്തില്‍ ചൈനീസ് നഗരമായ വുഹാനില്‍ ഉത്ഭവിച്ച സാര്‍സ് കോവ് 2 എന്ന വൈറസിനെ മഹാദുരന്തമായി പരിണമിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാഹചര്യം തടയാന്‍ കഴിയുമായിരുന്നു. അസംഖ്യം പരാജയങ്ങളും മുന്‍കരുതലെടുക്കുന്നതിലും പ്രതികരിക്കുന്നതിലുമുണ്ടായ കാലതാമസവും, ആശയവിനിമയത്തിലുണ്ടായ വിടവുകളുമാണ് ഈ സാഹചര്യത്തിലെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്