ന്യൂ​​​​​യോ​​​​​ര്‍​​​​​ക്ക്: കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്നു​​​​​ള്ള അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സാ​​​​​ഹ​​​​​ച​​​​​ര്യം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​നു​​​​​ള്ള ബൗ​​​​​ദ്ധി​​​​​ക സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി യു​​​എ​​​സി​​​ലെ ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം പി​​​ന്‍​​​വലി​​​ക്കും. ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗം അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ഒ​​​​​രു പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. യു​​​​​എ​​​​​സ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ബൗ​​​​​ദ്ധി​​ക സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​യി വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍, ഈ ​​​​​മ​​​​​ഹാ​​​​​മാ​​​​​രി ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ന്‍ കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​നു​​​​​ള്ള ബൗ​​​​​ദ്ധി​​ക സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്നു- യു​​​​​എ​​​​​സ് ട്രേ​​​​​ഡ് പ്ര​​​​​തി​​​​​നി​​​​​ധി കാ​​​​​ത​​​​​റീ​​​​​ന്‍ താ​​​​​യി പ​​​​​റ​​​​​ഞ്ഞു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കി​​​​​യ​​​ശേ​​​​​ഷം ലോ​​​​​ക​​​​​ത്തി​​​​​നു വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കു​​​​​ക​​​​​യാ​​​ണു ബൈ​​​​​ഡ​​​​​ന്‍ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ന​​​​​യം. നി​​​ര​​​വ​​​ധി കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​നു​​​​​ക​​​​​ള്‍​​ക്കു യു​​​എ​​​സ് അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഫ​​​​​ല​​​​​പ്ര​​​​​ദമായ രീ​​​​​തി​​​​​യി​​​​​ല്‍ ഇ​​​​​തു ജ​​​​​ന​​​​​ങ്ങ​​​​​ള്‍​​​​​ക്ക് എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണു ന​​​​​ട​​​​​ക്കുന്ന​​​​​ത്- താ​​​​​യി പ​​​​​റ​​​​​ഞ്ഞു.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബൈ​​​​ഡ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം കോ​​​​വി​​​​ഡ്-19 നെ​​​തി​​​രേ​​​യു​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലെ ച​​​​രി​​​​ത്ര നി​​​​മി​​​​ഷ​​​​മാ​​​​ണെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​നാ മേ​​​​ധാ​​​​വി ടെ​​​​ഡ്രോ​​​​സ് അ​​​​ദ​​​​നോം ഗ​​​​ബ്രി​​​​യെ​​​​സി​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ, ഫ്രാ​​​​ന്‍സ്, ന്യൂ​​​​സി​​​​ല​​​​ന്‍ഡ് രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ പി​​​​ന്തു​​​​ണ​​​​ച്ചു. വാ​​​​ക്‌​​​​സി​​​​നു​​​മേ​​​​ലു​​​ള്ള ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശം പി​​​​ന്‍വ​​​​ലി​​​​ച്ചാ​​​​ല്‍ വി​​​വി​​​ധ മ​​​രു​​​ന്നു​​​ക​​​ന്പ​​​നി​​​ക​​​ള്‍​​ക്കു വ​​​​ന്‍തോ​​​​തി​​​​ല്‍ കോ​​​വി​​​ഡ് വാ​​​​ക്‌​​​​സി​​​​ന്‍ നി​​​​ര്‍മി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും.