കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കഴിഞ്ഞ മാസം 25-ാം തിയതിയും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.