ആരാധകരെ ആവേശത്തിലാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിനു ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30 യ്ക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാകും മുംബൈ ഇത്തവണത്തെ സീസണില്‍ ഇറങ്ങുക. ബാംഗ്ലൂരാവട്ടെ കന്നി കിരീടവും.കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. കോവിഡ് കാരണങ്ങളാല്‍ കഴിഞ്ഞ സീസണ്‍ യുഎഇയില്‍ വെച്ചായിരുന്നു നടന്നത്. കോവിഡ് നെഗറ്റീവായ ബാംഗ്ലൂരിന്റെ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ ഇന്ന് കളിക്കാനിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ടീം:‌- രോഹിത്‌ ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്‌, കെയ്‌റോണ്‍ പൊള്ളാഡ്‌, ജെയിംസ്‌ നീഷാം, ഹാര്‍ദിക്‌ പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കൗള്‍ട്ടര്‍ നീല്‍/ ജയന്ത്‌ യാദവ്‌, രാഹുല്‍ ചാഹാര്‍, ട്രെന്റ്‌ ബോള്‍ട്ട്‌, ജസ്‌പ്രീത്‌ ബുംറ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സാധ്യതാ ടീം:- വിരാട്‌ കോഹ്ലി (ക്യാപ്റ്റന്‍), ദേവ്‌ദത്ത്‌ പടിക്കല്‍, എ.ബി. ഡിവിലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ്‌ അസ്‌ഹറുദീന്‍, ഡാന്‍ ക്രിസ്‌റ്റിന്‍, വാഷിങ്‌ടണ്‍ സുന്ദര്‍, കെയ്‌ല്‍ ജാമിസണ്‍, നവദീപ്‌ സെയ്‌നി, മുഹമ്മദ്‌ സിറാജ്‌, യുസ്‌വേന്ദ്ര ചാഹാല്‍.