തുടര്‍ച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനോടാണ്(1-0) ലിവര്‍പൂള്‍ പരാജയപ്പെട്ടത്. തന്റെ പരിശീലക കരിയറിലെ ഏറ്റവും മോശം സമയങ്ങളില്‍ ഒന്നാണ് എന്ന് മത്സരശേഷം ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗ്ഗന്‍ ക്ലോപ്പ് പറഞ്ഞു. അത് സമ്മതിക്കാന്‍ തനിക്ക് മടിയുണ്ട്. എങ്കിലും അതാണ് സത്യം. ഇതൊരു ഗംഭീര ടീമാണ്. അതിനു മാത്രം വിജയങ്ങളും ഈ ടീമിന് കിട്ടിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ടീം ഒരു പ്രത്യേക സാഹചര്യത്തില്‍ പെട്ടിരിക്കുകയാണ് എന്നും ക്ലോപ്പ് പറഞ്ഞു.
ഈ ഘട്ടത്തില്‍ നിന്നും ലിവര്‍പൂള്‍ പൊരുതി തിരിച്ചുവരും. ഈ സീസണില്‍ ഒരിക്കല്‍ പോലും ഈ ടീമിന് താളം കണ്ടെത്താനായിരുന്നില്ല. തന്റെ പരിശീലന കരിയറിലെ ഏറ്റവും മോശം സമയങ്ങളില്‍ ഒന്നാണിത്. ഈ സാഹചര്യം മാറ്റിമറിക്കാന്‍ ഒരു മാസ്റര്‍പീസ് തന്നെ വേണ്ടി വരുമെന്നും ക്ലോപ്പ് പറഞ്ഞു.