തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക വ്യാ​ഴാ​ഴ്ച കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റും. പ​ട്ടി​ക പ​രി​ശോ​ധി​ച്ച്‌ കേ​ന്ദ്ര നേ​തൃ​ത്വ​മാ​കും അ​ന്ത​മ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ക​യെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.
ഘടക കക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും 11 ന് ഔദ്യോഗിക യോഗം ചേര്‍ന്ന് പട്ടിക കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച സ്ഥാനാര്‍ഥി പട്ടിക ആയിരിക്കും ബിജെപിയുടേതെന്നും ഈ ശ്രീധരന്റെ റോള്‍ എന്താണെന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സി കെ ജാനുവിനെ പോലുള്ളവര്‍ വന്നത് മുന്നണിയെ ശക്തിപ്പെടുത്തും. പ്രമുഖ നേതാക്കള്‍ മത്സരിക്കണം എന്നതാണ് സംസ്ഥാന ഘടകത്തിന്റെ ആഗ്രഹമെന്നും വി മുരളീധരന്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ പിന്നീട് അറിയിക്കാമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.