കു​വൈ​ത്തി​ല്‍ ക​ര്‍​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സു​ര​ക്ഷാ​കാ​ര്യ അ​സി​സ്​​റ്റ​ന്‍​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ ഫ​റാ​ജ് അ​ല്‍ സൂ​ബി അ​റി​യി​ച്ചു. 10,000 ദീ​നാ​ര്‍ വ​രെ പി​ഴ ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ്​ ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തു​ക.

ക​ര്‍​ഫ്യൂ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര​ത്തു​ക​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഉ​ള്‍​ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റോ​ന്തു​ചു​റ്റും. ഇ​തി​ന്​ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്​ അ​നു​വ​ദി​ച്ച വി​ഭാ​ഗ​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌​ ഉ​റ​പ്പു​വ​രു​ത്തും.