കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. നന്ദിഗ്രാമിൽ മമത വൻ പരാജയം ഏറ്റുവാങ്ങുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാമിൽ മമത ബാനർജിയ്‌ക്കെതിരെ മത്സരിക്കുന്നത് സുവേന്ദു അധികാരിയാണ്.

ഇക്കുറി മമത നന്ദിഗ്രാമിൽ 50,000 വോട്ടുകൾക്ക് പരാജയപ്പെടും. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്നും മമത ഓടിപ്പോയി? എന്തിനാണ് മമത ഭവാനിപൂരിൽ നിന്നും ഓടിപ്പോയത്? 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിത്ര ഇൻസ്റ്റിറ്റിയൂഷൻ ബൂത്തിൽ ബിജെപി വിജയിച്ചത് കൊണ്ടാണോ? സ്വന്തം പ്രദേശത്തുപോലും വിജയിക്കാൻ മമതയ്ക്ക് ആവില്ലെന്നും സുവേന്ദു കൂട്ടിച്ചേർത്തു.

തനിക്ക് നന്ദിഗ്രാം ഒരു വെല്ലുവിളിയല്ല. താൻ നന്ദിഗ്രാമിൽ പോകുന്നത് മമതയെ തോൽപ്പിച്ച് കൊൽക്കത്തയിലേക്ക് മടക്കി അയക്കാൻ ആണ്. നന്ദിഗ്രാമിലും, പശ്ചിമ ബംഗാളിലും താമര വിരിയുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.