ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ മൊഴി നല്‍കാന്‍ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഇന്ന് ഹാജരാകും. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സഹിതം കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്നാണിത്.

കേസിലെ തെളിവുകളുമായി രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് ഇ ഡി നന്ദകുമാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ലാവ്‌ലിന്‍ കേസിനൊപ്പം ധനമന്ത്രി തോമസ് ഐസക്, മുന്‍മന്ത്രി എം എ ബേബി എന്നിവര്‍ക്കെതിരെ അധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയും ഇ ഡി അന്വേഷിക്കുന്നുണ്ട്. 2006ല്‍ ഡിആര്‍ഐക്കും കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദകുമാര്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.