രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇന്ന് മുതല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. സുപ്രിംകോടതി കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച വാക്‌സിനേഷന്റെ രണ്ടാം ദിവസമായ ഇന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാക്‌സിന്‍ സ്വീകരിച്ചേക്കും.