തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ വേണു രാജാമണിയെ രംഗത്തിറക്കും . മത്സരിക്കാൻ ആവശ്യപ്പെട്ടാൽ വലിയ അംഗീകാരമായി കാണുമെന്ന് വേണു രാജാമണി പറഞ്ഞു

കെ മുരളീധരൻ 2011 മുതൽ ജയിച്ച വട്ടിയൂർക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്തിലൂടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ വേണു രാജാമണിയെ നിയോഗിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

വേണു രാജാമണിയുടെ ബാല്യം തിരുവനന്തപുരത്തായിരുന്നു. അച്ഛൻ കെ എസ് രാജാമണി പേരുകേട്ട അഭിഭാഷകനും എറണാകുളം മഹാരാജാസ് കോളജിൽ ഗടഡ വിന്റെ ചെയർമാനായിരുന്ന വേണു രാജാമണി മാധ്യമ പ്രവർത്തകൻ, പണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി, നെതർലൻഡിലെ ഇന്ത്യൻ സ്ഥാനപതി എന്നീ നിലകളിലും പ്രവർത്തിച്ചു.