കൊവിഡ് പ്രട്ടോക്കോൾ കർശനമാക്കി തമിഴ്‌നാട്. ബ്രസീൽ, യുകെ, ദക്ഷിണാഫ്രിക്ക , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും തമിഴ്‌നാട് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി.

ഈ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളം വിടാൻ സാധിക്കുകയുള്ളു.

മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഏഴ് ദിവസം ക്വാറന്റീനിലിരിക്കണമെന്നും നിർദേശമുണ്ട്. കൊവിഡ് നെഗറ്റീസ് റിസൾട്ട് വന്ന് യാത്രക്കാരന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ അവർ സ്വയം നിരീക്ഷണം. കൊവിഡ് നെഗറ്റീവ് റിസൾട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കണം.