സെക്രട്ടറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തങ്ങളുടെ ആവശ്യങ്ങളില്‍ വ്യക്തത വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെട്ട് സമാധാനപരമായി സമരം തുടരാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

അതേസമയം ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാനാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുന്ന പ്രതിക്ഷയില്‍ സമരം തുടരുകയാണ് നോണ്‍ അപ്രൂവ്ഡ് അധ്യാപകരുടെ സംഘടന. എച്ച്.എസ്.എ ഇംഗ്ലീഷ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും ഇന്നും തുടരും