കൊല്‍ക്കത്ത : ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്ദ ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ബംഗാള്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അര്‍ജുന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ദിന്ദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബുധനാഴ്ച വൈകീട്ട് ക്രിക്കറ്റ് താരം മനോജ് തീവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദിന്ദ ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ബിജെപിയ്ക്ക് വലിയ നേട്ടമായിരിക്കുകയാണ്.