കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. നിലവില്‍ ഇത്തരത്തിലുള്ള ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ ആശുപത്രികള്‍ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ആരോഗ്യ മേഖലയിലെ വിവരങ്ങള്‍ നിരന്തരം അവലോകനം ചെയ്യുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആരോഗ്യ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിച്ച്‌ സമൂഹത്തിലെ എല്ലാവര്‍ക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ നടപടികള്‍.