മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ആര്‍എല്‍ഡി നേതാവ് സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയാണ് ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തത്.

കര്‍ഷകരോട് അനുഭാവപൂര്‍വം സംസാരിച്ചില്ലെങ്കിലും മാന്യമായി പെരുമാറണം. സര്‍ക്കാര്‍ പ്രതിനിധികളുടെ ഗുണ്ടായിസം ഗ്രാമവാസികള്‍ സഹിക്കണോ എന്നും ട്വീറ്റില്‍ ജയന്ത് ചൗധരി ചോദിച്ചു. വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുസഫര്‍പുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു.