ഇതിഹാസ ഫുട്ബോളർ റൊണാൾഡീഞ്ഞോയുടെ അമ്മ മിഗ്വെലിന കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 71 വയസ്സായിരുന്നു. നിരവധി ഫുട്ബോൾ താരങ്ങൾ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

‘റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിന്നെയും കുടുംബത്തേയും ചേർത്ത് നിർത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു’- മെസി കുറിച്ചു.

അമ്മയ്ക്ക് കൊവിഡ് ബാധിച്ച വിവരം നേരത്തെ റൊണാൾഡീഞ്ഞോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ആശുപത്രിയിലാണെന്നും അമ്മ കൊവിഡിനോട് പൊരുതുകയാണെന്നും താരം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്