കു​വൈ​ത്ത്​ സി​റ്റി: 2020ല്‍ രാജ്യത്ത് വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 1,34,000 കു​റ​വ് രേഖപ്പെടുത്തി .മൊ​​ത്തം കു​വൈ​ത്ത്​ ജ​ന​സം​ഖ്യ​യി​ല്‍ 2.2 ശ​ത​മാ​ന​ത്തിന്റെ കു​റ​വാണുണ്ടായത്. സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട്​ അ​നു​സ​രി​ച്ച്‌​ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നാ​ല്​ ശ​ത​മാ​ന​ത്തിന്റെ കു​റ​വാ​ണു​ണ്ടാ​യ​ത്. 2020 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തെ ക​ണ​ക്ക്​ അ​നു​സ​രി​ച്ച്‌​ കു​വൈ​ത്ത്​ ജ​ന​സം​ഖ്യ 46,70,000 ആ​ണ്. 2019 അ​വ​സാ​ന​ത്തി​ല്‍ ഇ​ത്​ 47,76,000 ആ​യി​രു​ന്നു.

വി​ദേ​ശി​ക​ളുടെ കൊഴിഞ്ഞുപോക്കാണ് ​ രാ​ജ്യ​നി​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ന്​ വ​ഴി​വെ​ച്ച​ത്. വി​ദേ​ശി ജ​ന​സം​ഖ്യ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ 32,10,000 ആ​ണ്. 2019 അ​വ​സാ​ന​ത്തി​ല്‍ ഇ​ത്​ 33,44,000 ആ​യി​രു​ന്നു. ആ​കെ കു​വൈ​ത്ത്​ വി​ട്ട പ്ര​വാ​സി​ക​ളി​ല്‍ 52 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

അതെ സമയം 22.5 ശ​ത​മാ​നം ഈജി​പ്​​തു​കാ​രും പ​ത്ത്​ ശ​ത​മാ​നം ബം​ഗ്ലാ​ദേ​ശി​ക​ളും 4.5 ശ​ത​മാ​നം ഫി​ലി​പ്പീ​നി​ക​ളു​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ളും വി​സ പു​തു​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി ഉ​ള്‍​പ്പെ​ടെ നി​ബ​ന്ധ​ന​ക​ള്‍ കൊ​ണ്ടു​വ​ന്ന​തും വി​ദേ​ശി​ക​ളു​ടെ മടക്കത്തിന് കാരണമായി . അ​വ​ധി​ക്ക്​ പോ​യ നി​ര​വ​ധി പേ​ര്‍ വി​മാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​തെ കു​ടു​ങ്ങി. വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്‌​ ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍. ഈ നീക്കം വി​ജ​യം കാ​ണു​ന്ന​താ​ണ്​ സ​മീ​പ​കാ​ല ക​ണ​ക്കു​ക​ള്‍ വിളിച്ചോതുന്നത്