ഇന്ത്യയില്‍ സ്പിന്‍ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച്‌ ഉണ്ടാക്കി മത്സരം ഏകപക്ഷീയമാക്കുന്നു എന്ന വിവാദത്തില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. വിദേശ പിച്ചുകളില്‍ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകള്‍ തയ്യാറാക്കുമ്ബോള്‍ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്താണ് ഇന്ത്യയില്‍ സ്പിന്‍ പിച്ചുകള്‍ ഉണ്ടാക്കുന്നത് വിവാദമാക്കുന്നതെന്നും രോഹിത് ചോദിച്ചു.

“പിച്ച്‌ രണ്ട് ടീമുകള്‍ക്കും ഒരുപോലെയാണ്. ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടാവുന്നത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. വര്‍ഷങ്ങളായി ഇന്ത്യയിലെ പിച്ചുകള്‍ ഇങ്ങനെയാണ് തയ്യാറാക്കുന്നത്. അതില്‍ ഒരു പാട് മാറ്റങ്ങള്‍ ഉണ്ടായെന്നോ അങ്ങനെ ഉണ്ടാവേണ്ടതാണെന്നോ എനിക്ക് തോന്നുന്നില്ല. എല്ലാ ടീമുകളും സ്വന്തം നാട്ടിലെ അവസ്ഥ ഉപയോഗിക്കും. നമ്മള്‍ പുറത്ത് പോകുമ്ബോള്‍ അവിടെയും അതാണ് സംഭവിക്കുക. അവര്‍ അതേപ്പറ്റി ചിന്തിക്കില്ല. പിന്നെ എന്തിനാണ് നമ്മള്‍ ആരെയെങ്കിലും പറ്റി ചിന്തിക്കണം? ഇതാണ് ഹോം അഡ്വാന്‍്റേജ്. അല്ലെങ്കില്‍ ഈ സംവിധാനം മാറ്റി ക്രിക്കറ്റ് കളിക്കണം. ഇന്ത്യക്കും പുറത്തും ഒരുപോലത്തെ പിച്ച്‌ ഉണ്ടാക്കണമെന്ന നിയമം രൂപീകരിക്കാന്‍ ഐസിസിയോട് ആവശ്യപ്പെടൂ.”- വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.