മാലദ്വീപുമായി പ്രതിരോധ സഹകരണം ശക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രതിരോധ പദ്ധതികള്‍ക്കായി 50 മില്യന്‍ ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റും ഇന്ത്യ നല്‍കി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമാണ് പ്രതിരോധ മേഖലയിലെ നിര്‍ണായക കരാറുകള്‍ ഒപ്പുവെച്ചത്.

ഉത്തുറു തില ഫല്‍ഹു നാവികസേനാ താവളത്തില്‍ തുറമുഖ വികസനത്തിനും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതു കൂടാതെ അഞ്ച് കരാറുകളാണ് മാലദ്വീപുമായി ഒപ്പുവെച്ചത്. റോഡ് വികസനം ഉള്‍പ്പെടെ മാലദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളും ഉള്‍പ്പെടും. റോഡ് വികസനത്തിനായി 25 മില്യന്‍ ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റിനും ധാരണയായി.