അബുദാബി: യുഎഇയില്‍ 3452 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . കോവിഡ് ചികിത്സയിലായിരുന്ന 3570 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 14 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

1,85,502 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയിരിക്കുന്നത്. ഇതുവരെ 2.86 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.