രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വി​ദേ​ശ​ത്തു നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ര്‍ മോ​ളി​ക്കു​ല​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്.

പരിശോധനയുടെ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. യാത്ര ചെയ്യുന്നവര്‍ നേരത്തെ തന്നെ വെബ്‍സൈറ്റ് വഴി സെല്‍ഫ് ഡിക്ലറേഷന്‍ പൂരിപ്പിച്ച്‌ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ സഞ്ചരിച്ചിട്ടുള്ള വിദേശ രാജ്യങ്ങളുടെ അടക്കം വിവരങ്ങളാണ് ഈ ഡിക്ലറേഷനില്‍ ആവശ്യപ്പെടുക. ഇതിന് പുറമെ ബ്രസീല്‍ യു.കെ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലൂടെയുള്ള ട്രാന്‍സിറ്റ് യാത്രയ്ക്കിടെ ഇവിടെ ഏഴ് മണിക്കൂര്‍ ഇടവേള ഉറപ്പാക്കണം.പരിശോധനക്ക് ആവശ്യമായ സമയം കൂടി കണക്കാക്കിയാണ് ഇത്തരമൊരു നിര്‍ദേശം.