ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകളില്‍ 94 ശതമാനം കുറവ് ഫൈസര്‍ വാക്സിന് ഉപയോഗിച്ച ശേഷം ദൃശ്യമായതായി പഠനം. ഇസ്രായേലില്‍ ആറ് ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കിയ ശേഷമുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. വാക്സിന് ഫലപ്രാപ്തിയെ കുറിച്ചുള്ള പ്രതീക്ഷകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ പഠനം.
ഇസ്രായേല്‍ ആരോഗ്യ പരിപാലന വിഭാഗം (HMO) ക്ലാലിറ്റ് ആണ് പഠനം നടത്തിയത്. വാക്സിന് ഉപയോഗിച്ചവരില്‍ ഗുരുതരമായ രോഗം വരാനുള്ള സാധ്യത 92 ശതമാനം കുറഞ്ഞതായിരും പഠനത്തില്‍ പറയുന്നു. വാക്സിന് ലഭിക്കാത്ത സമാന ഗ്രൂപ്പുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ക്ലിനിക്കല്‍ പഠനത്തില്‍ കണ്ടെത്തിയത് പോലെ തന്നെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ പരിശോധനയിലാണ് ഫലപ്രാപ്തിയെ കുറിച്ചുള്ള ഈ അനുകൂല ഫലം എന്ന് ക്ലാലിറ്റിന്റെ ചീഫ് ഇന്നൊവേഷന് ഓഫീസര്‍ റാന്‍ ബാലീസര് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മ്മനിയുടെ ബയോ ടെക്കിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഫൈസര്‍ വാക്സിന് രണ്ടാമത്തെ ഷോട്ടിന് ശേഷം രണ്ടാഴ്ചയോ അതില്‍ കൂടുതല്‍ കഴിഞ്ഞ ശേഖരിച്ച ഡാറ്റകളിലാണ് ഈ വ്യത്യാസം കണ്ടെത്തിയതന്നെ അദ്ദേഹം വിശദീകരിച്ചു.