ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ഉത്തരാഖണ്ഡ് ബജ്പുര്‍ സ്വദേശി നവ്ദീപ് സിംഗ്(26) ആണ് മരിച്ചത് . പൊലീസ് വെടിയേറ്റാണ് നവ്ദീപ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.

 

 

അതേസമയം കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. സമരവുമായി ബന്ധപ്പെട്ടുള്ള ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് മാറാന്‍ കാരണം പൊലീസാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയയാള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ശാന്തമാകുകയാണ്. നഗരത്തില്‍ അക്രമ സംഭവങ്ങളുണ്ടായ സ്ഥലങ്ങളില്‍ നിന്നെല്ലാം കര്‍ഷകര്‍ പിന്മാറി. അതേസമയം സമരത്തില്‍ പങ്കെടുത്ത ചില സംഘടനകള്‍ക്ക് അനധികൃത ഫണ്ട് ലഭിച്ചതായിട്ട് എന്‍ ഐ എ സംശയിക്കുന്നുണ്ട്.

അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.