വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ സംവിധായകന്‍ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. ഷൂട്ടിന്‍റെ ഇടവേളയില്‍ വിജയ് ചിത്ര൦ ‘മാസ്റ്റര്‍’ തീയറ്ററില്‍ കണ്ട കാര്യം ആണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

വിനീതിനൊപ്പം പ്രണവും, കല്യാണിയും ഉണ്ടായിരുന്നു. ചിത്രം നിമിഷങ്ങള്‍ക്കുള്ളിള്‍ വൈറല്‍ ആവുകയും ചെയ്തു. “അവസാനം മാസ്റ്റര്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചിരിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം. ലോകേഷ് കനകരാജ്.. മാസ്റ്റര്‍ ഞങ്ങള്‍ക്ക് എന്തൊരു സന്തോഷമാണെന്നോ ഉണ്ടാക്കിയത്. ഒരുപാട് നാളിനു ശേഷം കൈയടികളും വിസിലടികളും കേട്ടത് വലിയ സന്തോഷമായിരുന്നു. ബിഗ് സ്ക്രീന്‍ അനുഭവം തിരിച്ചെത്തിച്ചതിന് നന്ദി”, സിനിമ കണ്ടതിന് ശേഷം വിനീത് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കുറിച്ചു