ഷാര്‍ജയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുന്നു . ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ 1,300 ടാക്സികളിലും ഈ വര്‍ഷം ക്യാമറകള്‍ ഘടിപ്പിക്കാനാണ് പദ്ധതി.പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ ഇതിനു തുടക്കമിടുമെന്ന് ഷാര്‍ജ ടാക്സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബുറൈമി പറഞ്ഞു.

ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 200 ടാക്സികള്‍ സര്‍വീസ് നടത്തുന്നുണ്ട്. 20 വനിതാ ടാക്സികള്‍, കുടുംബങ്ങള്‍ക്കു സഞ്ചരിക്കാനുള്ള 120 വാഹനങ്ങള്‍ എന്നിവയ്ക്കു പുറമേ 10 ആഡംബര ടാക്സികളും നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കുള്ള വാഹനങ്ങളുമുണ്ട്.