കുവൈറ്റ് : അമീറിനു മുന്നില്‍ രാജി സമര്‍പ്പിച്ച്‌ കുവൈറ്റ് മന്ത്രി സഭ . പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അല്‍ ഖാലിദ്‌ അല്‍ സബാഹ്‌ ആണു അമീറിനെ സന്ദര്‍ശ്ശിച്ച്‌ അല്‍പ നേരം മുമ്ബ്‌ രാജി സമര്‍പ്പിച്ചത്‌.

ഷൈഖ്‌ നവാഫ്‌ അല്‍ അഹമദ്‌ അല്‍ സബാഹിനെ പ്രധാന മന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്ന്‌ നടന്ന പാര്‍ലമന്റ്‌ സമ്മേളനത്തില്‍ പ്രധാന മന്ത്രിയെ കുറ്റ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എം.പി. മാര്‍ സ്പീക്കര്‍ക്ക്‌ കത്ത്‌ നല്‍കുകയും ചെയ്തിരുന്നു.

65 അംഗ പാര്‍ലമെന്റില്‍ മന്ത്രി മാര്‍ അടക്കം 38 അംഗങ്ങളുടെ പിന്തുണയോട്‌ കൂടിയാണു കുറ്റ വിചാരണ പ്രമേയത്തിനു നോടീസ്‌ നല്‍കിയിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണു 29 ദിവസം മാത്രം പ്രായമായ മന്ത്രി സഭ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌.

കഴിഞ്ഞ ഡിസംബര്‍ 5 നു നടന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനു ശേഷമാണു പ്രധാന മന്ത്രിയായി ഷൈഖ്‌ സബാഹ്‌ അല്‍ ഖാലിദ്‌ അല്‍ സബാഹിനെ അമീര്‍ ഷൈഖ്‌ നവാഫ്‌ അല്‍ അഹമദ്‌ അല്‍ സബാഹിനെ പ്രധാന മന്ത്രിയായി നിയമിച്ചത്‌.