തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഉണ്ടായിരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ താരപ്രചാരകനായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ കളത്തിലിറക്കിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലക്ഷ്യമിടുന്നത്.

നേരത്തെ തൃശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താരം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം, പാര്‍ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.