കൊല്‍ക്കത്ത : അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തതിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്,​ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത്തരം നടപടി ഇന്ത്യയില്‍ എന്നു പ്രതീക്ഷിക്കാമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് തൃണമൂല്‍ എം.പി മെഹുവാ മൊയ്ത്ര ചോദിക്കുന്നു. കാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് സക്കര്‍ബര്‍ഗ് വിലേക്കര്‍പ്പെടുത്തിയത്. ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചാണ് മെഹുവയുടെ ട്വീറ്റ്.

 

 

അക്രമം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെതതിയ​തിനെ തുടര്‍ന്ന് ട്രംപിന്റെ ഫേസ്ബുക്ക്,​ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരോധിച്ചു. വിദ്വേഷ/ വ്യാജവാര്‍ത്താ പ്രചാരകര്‍ക്കെതിരെ ഇന്ത്യയില്‍ എന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാന്‍ കഴിയും സക്കര്‍ബര്‍ഗ്? അതോ താങ്കളുടെ ബി സിനസ് സാദ്ധ്യതകള്‍ക്കായിരിക്കുമോ ഇവിടെ മുന്‍ഗണന കൊടുക്കുകയെന്നും മെഹുവ ട്വീറ്റ് ചെയ്തു. ന്നായിരുന്നു മെഹുവയുടെ ട്വീറ്റ്.

വ്യാപകമായി വിദ്വേഷ പ്രചരണം നടന്നിട്ടും ഫേസ്ബുക്ക് ഇന്ത്യയില്‍ അതിനെതിരായി നടപടിയെടുത്തില്ലെന്നും കണ്ണടച്ച്‌ കളഞ്ഞുവെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സൂചിപ്പിച്ചാണ് മെഹുവയുടെ ഒളിയമ്ബ്. ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യയില്‍ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് തൃണമൂല്‍ എം.പിയുടെ ട്വീറ്റ്.

ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയായാണ് ഫേസ്ബുക്ക് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അനിശ്ചിതമായി തുടര്‍ന്നേക്കാമെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.