കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാംവട്ട ചർച്ചയും പരാജയം. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്കെന്ന് കർഷകർ അറിയിച്ചു. അടുത്ത ചർച്ച 15ന് നടക്കും.

ചർച്ചയ്ക്കിടെ കടുത്ത നിലപാടാണ് കർഷകർ കൈക്കൊണ്ടത്. നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കർഷകർ അറിയിച്ചു. അതിനിടെ നിയമം പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതിനിടെ കർഷക നേതാക്കൾ പ്ലക്കാർഡുയർത്തി. ‘ഇവിടെ ജയിക്കും ; അല്ലെങ്കിൽ ഇവിടെ മരിക്കും’ എന്നായിരുന്നു പ്ലക്കാർഡിലെ വാചകം. നിയമം പിൻവലിച്ചാൽ മാത്രമേ തിരിച്ചു പോക്ക് ഉണ്ടാകൂ എന്ന് കർഷകർ പറഞ്ഞു.

നിയമം സ്വീകര്യമല്ലെങ്കിൽ കോടതിയിൽ പോകാൻ കൃഷി മന്ത്രി ആവശ്യപ്പെട്ടുവെന്ന് കർഷക നേതാക്കൾ അറിയിച്ചു. എന്നാൽ കോടതിയിൽ പോകില്ലെന്ന് നേതാക്കൾ മറുപടി നൽകി. പതിനഞ്ചാം തീയതി നിശ്ചയിച്ച ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.