ധനുഷിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരന്‍ നാരപ്പ എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് . വെങ്കടേഷ് ദഗുബാടി നായകനാകുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പ്രിയാമണി ചിരഞ്‍ജീവിയുടെയും നായികയാകുന്നുവെന്നതാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത് . വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല . എന്നാല്‍ വെങ്കടേഷ് ചിത്രത്തിന് പിന്നാലെ ചിരഞ്ജീവി ചിത്രത്തിലും പ്രിയാമണി നായികയാകുമെന്നാണ് വാര്‍ത്തകള്‍.

മലയാളം സിനിമയായ ലൂസിഫറിന്റെ റിമേക്കിലാണ് പ്രിയാമണി നായികയാകുന്നത്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രമായി ചിരഞ്‍ജീവി എത്തും. മഞ്‍ജു വാര്യരുടെ കഥാപാത്രമായി പ്രിയാമണി എത്തുമെന്നാണ് വാര്‍ത്തകള്‍ .