ഡാലസ് ∙ റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി. ചാക്കോയുടെയും പരേതയായ വെട്ടാപ്പാല കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകൻ കുര്യൻ ചാക്കോ (ബിൽ – 60) ഡാലസിൽ അന്തരിച്ചു. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാംഗമാണ്. ദീർഘ വർഷങ്ങളായി കുര്യൻ ഖത്തറിൽ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരൻ ആയിരുന്നു. അടുത്തയിടെയാണ് കുടുംബസമേതം ഡാലസിൽ എത്തിയത്. ഡാലസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. മക്കൾ: അജയ്, ആഷ്‌ലിൻ, ആരൺ, മരുമകൻ: ജെറിൻ വർഗീസ് (ഡാലസ്).

സഹോദരങ്ങൾ: ബെയിസിൽ ചാക്കോ, ബെൻ ചാക്കോ, ജെബോയ് ചാക്കോ,ടെറി വി.ചാക്കോ, ലെസ്‌ലി ചാക്കോ ( എല്ലാവരും ന്യൂയോർക്ക്). ഭാര്യാ സഹോദരങ്ങൾ: അനു വർഗീസ്, സിനു ജോർജ് (ഇരുവരും ഡാലസ്)

പൊതുദർശനം: ജനുവരി ഏഴിന് വ്യാഴാഴ്ച വൈകുന്നേരം 6.30 – 8.30 വരെ – റോലറ്റ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7200, Rowlett Rd, Rowlett, TX 75089). സംസ്കാര ശുശ്രൂഷകൾ ജനുവരി എട്ടിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (500, E Highway 80, Sunnywale, Texas 75182) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/KBHkfn6WVkE, https://youtu.be/JtbFOSVKbow എന്നീ ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്. കൂടൂതൽ വിവരങ്ങൾക്ക്: ബെയിസിൽ ചാക്കോ – 845 553 4540, ബെൻ ചാക്കോ – 516 225 3530, കുര്യാക്കോസ് ജോർജ് (സാജി) – 870 532 3124.

വാർത്ത: ജീമോൻ റാന്നി