കേരളത്തിൽ കൊറോണ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുതിയിരിക്കണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. ശരീരത്തിൽ വൈറസ് പെരുകാനുള്ള സാധ്യത കൂടുതലാണ്. വേ​ഗത്തിൽ പകരാനുമിടയുണ്ട്. കൂടുതൽ ജാ​ഗ്രത വേണം. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ആറ് പേർക്കാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് രണ്ട്, ആലപ്പുഴ രണ്ട് , കോട്ടയം, കണ്ണൂർ ജില്ലകളിൽ ഒാരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് വന്നവർക്കാണ് രോ​ഗം കണ്ടെത്തിയതെന്നു. ഇവർ നിരീക്ഷണത്തിൽ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇവരുമായി സമ്പർക്കം പുലർത്തിയവർ ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോണ വകഭേദത്തെ ചെറുക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിക്കുന്നുണ്ട്. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.