റയല്‍ മാഡ്രിഡില്‍ എത്തിയിട്ട് ഇത്ര കാലമായിട്ടും കഴിവ് തെളിയിക്കാന്‍ ആകാത്ത ഹസാര്‍ഡിന് 2021 ഒരു നല്ല വര്‍ഷമാകും എന്ന് സിദാന്‍. ഒരു സീസണ്‍ മുമ്ബ് ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് എത്തിയ ഹസാര്‍ഡ് റയല്‍ മാഡ്രിഡില്‍ ഇതുവരെ ആരാധകര്‍ ആഗ്രഹിച്ച നിലയില്‍ എത്തിയിട്ടില്ല. പരിക്കും ഫോമില്ലായ്മയും ഹസാര്‍ഡിന് നിരന്തരം നിരാശ മാത്രമാണ് നല്‍കിയത്.

എന്നാല്‍ ഹസാര്‍ഡിന് ഈ വര്‍ഷം നല്ലതാകും എന്ന് സിദാന്‍ പറഞ്ഞു. പരിക്കില്‍ നിന്ന് വളരെ കരുതലോടെ മാത്രമെ റയല്‍ ഇനി ഹസാര്‍ഡിനെ കളത്തില്‍ എത്തിക്കുകയുള്ളൂ‌. റയലില്‍ കഴിവ് തെളിയിക്കും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് ഹാസര്‍ഡ് ഇവിടെ വന്നത്. അത് താരം ചെയ്തിരിക്കും എന്നും സിദാന്‍ പറഞ്ഞു. ഇനിയും മൂന്ന് വര്‍ഷം ഹസാര്‍ഡിന് റയലില്‍ കരാറുണ്ട്.