മഴമാറിയതോടെ കോഴിക്കോട് ആവളപ്പാണ്ടിയിലെ കുറ്റ്യോട്ട് നടയിൽ വയലിൽ പരവതാനി വിരിച്ച് മുള്ളൻ പായൽ വസന്തം. ഒരു കിലോമീറ്ററോളം നീളത്തിലുള്ള ഈ വർണ വസന്തം കാണാൻ നിരവധി പോരാണ് ഇപ്പോൾ ആവളപ്പാണ്ടിയിലേക്ക് എത്തിച്ചേരുന്നത്.

കോഴിക്കോടിന്റെ നെല്ലറയാണ് ആവളപ്പാണ്ടി. പ്രകൃതി ആവോളം സൗന്ദര്യം വാരിവിതറിയ നാട്. കതിരണിഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾക്കിടയിലെ പൂപ്പാടം ആവളപ്പാണ്ടി സമ്മാനിക്കുന്ന പുത്തൻ അനുഭവമാണ്.

ഒരു കിലോമീറ്റർ നീളത്തിൽ പടർന്ന് പന്തലിച്ച് പായൽ പൂക്കൾ. എത്ര വർണിച്ചാലും മതിയാവാത്ത വർണ വസന്തം. കവോംബ അക്വാട്ടിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പായൽ സസ്യമാണിത്. മുള്ളൻ പായൽ എന്നും ചല്ലി പൂ എന്നുമൊക്കെ പ്രാദേശിക ഭാഷയിൽ വിളിക്കും. കാണാൻ ഏറെ ഭംഗിയുണ്ടെങ്കിലും കാർഷിക മേഖലയ്ക്ക് അത്ര ഗുണകരമല്ലെന്നാണ് സസ്യശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കാര്യങ്ങൽ ഇങ്ങനൊക്കെയാണെങ്കിലും ആവളപ്പാണ്ടിയിലെ പായൽ വസന്തം ആഘോഷമാക്കുകയാണ് നാട്ടുകാർ. സംഭവം സോഷ്യയിൽ മീഡിയയിലും ഹിറ്റായതോടെ നിരവധി ആളുകളാണ് ആവളപ്പാണ്ടിയിലേക്ക് ഒഴുകിയെത്തുന്നത്.