തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെൻമെന്റ് സോൺ വാർഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂർ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാർഡ് 4), കാസർകോട് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 560 ആയി.