തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വി​ടും.

കാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​മെ​ച്ച​പ്പെ​ട്ട​താ​യും ഞാ​യ​റാ​ഴ്ച ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച പാ​ര്‍​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്നും, സ​ന്ദ​ര്‍​ശ​ക​ര്‍ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.